നഗരസഭ പേ പാർക്കിങ്ങിൽനിന്ന് ബൈക്ക് മോഷ്ടിച്ചു

കുന്നംകുളം: പുതിയ ബസ് ടെർമിനലിന് സമീപത്തെ നഗരസഭയുടെ കീഴിലെ പേ പാര്‍ക്കിങ്ങിൽനിന്ന്​ ബൈക്ക് മോഷണം പോയി. തൃശൂര്‍ മാളിയമാവ് പെരുവല്ലൂര്‍ പണിക്കവീട്ടില്‍ അബ്ദുൽ ഹമീദിന്റെ ബൈക്കാണ് മോഷണം പോയത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ റെസ്റ്റോറന്റിലെ ജീവനക്കാരനാണ് ഇയാൾ. പുതിയ ബസ്​റ്റാൻഡിന്​ മുമ്പില്‍ പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങള്‍ നിർത്തരുതെന്ന് ജോലിക്കാര്‍ക്ക് നിർദേശം നല്‍കിയിരുന്നു. ഇതോടെ നഗരസഭ ഇടപെട്ടാണ് പേ പാര്‍ക്കിങ്ങിൽ സൗജന്യ പാർക്കിങ്​​ ഒരുക്കിയത്. വൈകീട്ട് 4.30ന് ബൈക്ക് എടുത്ത് പുറത്തുപോയ ഹമീദ് അഞ്ച് മണിയോടെ ബൈക്ക് വീണ്ടും ഇവിടെ വച്ചിരുന്നു. ജോലി കഴിഞ്ഞുപോകുന്ന സമയത്താണ്​ ബൈക്ക് നഷ്ടപ്പെട്ടത്​ അറിയുന്നത്. കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. പേ പാര്‍ക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ വാഹനങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.