നടപടിക്രമം പാലിച്ചിക്കാതെ കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനമെന്ന്; എം.എസ്.എഫ് മേഖല ഡയറക്ടറെ ഉപരോധിച്ചു

നടപടിക്രമം പാലിക്കാതെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനമെന്ന്; എം.എസ്.എഫ് മേഖല ഡയറക്ടറെ ഉപരോധിച്ചു മലപ്പുറം: മുഖ്യ അലോട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തിയാവും മുമ്പ് സംവരണ ക്വോട്ടയില്‍ പ്രവേശനം നല്‍കി വിദ്യാർഥികളെ വെല്ലുവിളിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടികള്‍ക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹയര്‍സെക്കൻഡറി മേഖല ഡയറക്ടര്‍ സി. മനോജിനെ ഉപരോധിച്ചു. സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി പ്രവേശന നടപടിയില്‍ ഗുരുതര ക്രമക്കേടാണ് സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുള്ളത്​. മെറിറ്റ്, റെഗുലര്‍ അലോട്ട്മെന്‍റുകൾ പൂര്‍ത്തിയായ ശേഷമാണ് സംവരണ ക്വോട്ടയിലും മാനേജ്‌മെന്‍റ് ക്വോട്ടയിലും അര്‍ഹരായവരെ തിരഞ്ഞടുക്കാറുള്ളത്​. രണ്ടാം അലോട്ട്‌മെന്‍റ് പൂര്‍ത്തിയാവും മുമ്പ് സംവരണം ക്വോട്ടയില്‍ പ്രവേശനം നല്‍കി. ഇത് തീര്‍ത്തും വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്. ഭരണഘടന നല്‍കുന്ന സംവരണത്തെ അട്ടിമറിച്ച് സര്‍ക്കാര്‍ ഒരുവിഭാഗം വിദ്യാർഥികളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം നീക്കത്തില്‍ നിന്ന്​ സര്‍ക്കാര്‍ പിന്മാറണമെന്നും എം.എസ്​.എഫ്​ ആവശ്യപ്പെട്ടു. ഉപരോധത്തിന് ശേഷം നേതാക്കൾ ഡയറക്ടറുമായി ചര്‍ച്ച നടത്തി. വിഷയം സര്‍ക്കാറിനെ അറിയിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ കബീര്‍ മുതുപറമ്പ്, ട്രഷറര്‍ ടി.എ. ജവാദ്, സെക്രട്ടറി ഷിബി മക്കരപ്പറമ്പ്, അഖില്‍ കുമാര്‍ ആനക്കയം, സഹല്‍ അത്തിമണ്ണില്‍, ഫര്‍ഹന്‍ ബിയ്യം, അഡ്വ. ജസീല്‍ പറമ്പന്‍, ഇര്‍ഷാദ് കോഡൂര്‍ എന്നിവർ നേതൃത്വം നല്‍കി. പടം-m3 hss director uparaodham മുഖ്യ അലോട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തിയാവും മുമ്പ് സംവരണ ക്വോട്ടയില്‍ പ്രവേശനം നല്‍കിയെന്ന് ആരോപിച്ച് എം.എസ്.എഫ് നേതാക്കൾ ഹയര്‍സെക്കൻഡറി മേഖല ഡയറക്ടര്‍ സി. മനോജിനെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.