അക്ഷയ സേവന നിരക്ക്: സംരംഭകരുടെ അഭിപ്രായം മാനിക്കണം -ഐ.ടി യൂനിയന്‍

മലപ്പുറം: സംസ്ഥാന ഐ.ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതില്‍ അക്ഷയ സംരംഭകരുടെ കൂടി അഭിപ്രായം പരിഗണിക്കണമെന്ന് സ്​​റ്റേറ്റ് ഐ.ടി എപ്ലോയീസ് യൂനിയന്‍ ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ സേവനം നല്‍കാനുള്ള നിരക്കുകള്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് തോന്നിയപോലെ നിശ്ചയിച്ച് അക്ഷയ സംരംഭകരുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്നതും ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമാന്തര കേന്ദ്രങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ്​ പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അഷ്‌റഫ് പട്ടാക്കല്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.