പാണ്ടിക്കാട്: മുങ്ങിമരണങ്ങളും ജലാശയ അപകടങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് ട്രോമാകെയർ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലനത്തിന്റെ ആറാം ബാച്ചിന് തമ്പാനങ്ങാടി പൂയാംകുളത്തിൽ തുടക്കമായി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനീറ്റ ദീപ്ത മുഖ്യാതിഥിയായിരുന്നു. ട്രോമകെയർ ടീം ലീഡർ മുജീബ്, ഡെപ്യൂട്ടി ലീഡർ ഫിറോസ് കുറ്റിപ്പുളി, വൈസ് പ്രസിഡന്റ് സക്കീർ കാരായ, ട്രഷറർ ആലിക്കുട്ടി തമ്പാനങ്ങാടി, വളന്‍റിയർമാരായ സബീർ ഒറവംപുറം, സക്കീർ ഹുസൈൻ, വിലങ്ങംപൊയിൽ, ഷരീഫ് തറിപ്പടി, ഉമ്മു കുൽസു വെള്ളുവങ്ങാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.