തീര സംരക്ഷണത്തിന് പരിഹാരം തേടി പഞ്ചായത്ത് സർവകക്ഷി യോഗം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭം കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ചേർന്നു. നിയോജക മണ്ഡലം എം.എൽ.എ, എം.പി, വകുപ്പ് മന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവരെ നേരിട്ടുകണ്ട് പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും പരിഹാരം കാണാനും യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സമിതി രൂപവത്​കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി. സുബ്രഹ്മണ്യൻ, ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സാലിഹ ഷൗക്കത്ത്, വി.പി. മൻസൂർ അലി, ശുഭ ജയൻ, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷിജ രാധാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ.വി. അബ്ദുൽ ഗഫൂർ, പി. മുഹമ്മദ്, ടി.ആർ. ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. മുസ്താക്കലി (കോൺഗ്രസ്), എം.എസ്. പ്രകാശൻ (സി.പി.എം), പി.എം മുജീബ് (മുസ്​ലിം ലീഗ്), ഗണേഷ് ശിവജി (ബി.ജെ.പി), നാസർ ബ്ലാങ്ങാട് (സി.പി.ഐ), ബി.ടി.എം. സാലിഹ് തങ്ങൾ (വെൽഫെയർ പാർട്ടി), എം. ഫാറൂഖ് (എസ്.ഡി.പി.ഐ), സി.കെ. രാധാകൃഷ്ണൻ (എൻ.സി.പി), പി.എ. നൗഷാദ് (പി.ഡി.പി), സിറാജ് പി. ഹുസൈൻ, ഷൗക്കത്തലി മാലിക്, കെ.ആർ. ബൈജു, ടി.എം. ഷഫീദ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD Kadappuram News കടപ്പുറം പഞ്ചായത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രസിഡന്റ് ഹസീന താജുദ്ദീൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.