ചെറുതുരുത്തി: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ബധിരയായ വയോധിക ഒഴുക്കിൽപെട്ടതായി സംശയം. പൈങ്കുളം തൊഴുപാടം വേട്ടേകരൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻകുളത്തിൽ പരേതനായ കൃഷ്ണന്‍റെ മകൾ പാർവതിയെ (79) ആണ് കാണാതായത്. വ്യാഴാഴ്ച രാവിലെ തൊഴുപാടം താഴത്തേകടവിൽ കുളിക്കാൻ പോയതായിരുന്നു. ചില ദിവസങ്ങളിൽ കുളിക്കാൻ പോയാലും സമീപപ്രദേശങ്ങളിലെ വീടുകൾ കയറി ഉച്ചകഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഉച്ചകഴിഞ്ഞും വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ചെരിപ്പും വസ്ത്രങ്ങളും പുഴക്കടവിൽനിന്ന് ലഭിച്ചത്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവിസസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ചിത്രം: TCTC Ty 6 ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വയോധികക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.