വെട്ടത്തൂർ: കാപ്പ് ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ മലപ്പുറം ഡയറ്റിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും സഹകരണത്തോടെ നിർമിച്ച ഹ്രസ്വചിത്രത്തിൽ പങ്കെടുത്ത കലാകാരന്മാർക്കും നേതൃത്വം നൽകിയ ചിത്രകല അധ്യാപിക എൻ.എം. വാണിക്കും പി.ടി.എയുടെയും സ്റ്റാഫിന്‍റെയും ഉപഹാരം നൽകി. നടൻ സൂരജ് തേലക്കാട് ഉപഹാരം വിതരണം ചെയ്തു. സഹജീവി സ്നേഹത്തിന്‍റെ മഹത്വമോതുന്ന 'പൊരുൾ' എന്ന ഹ്രസ്വ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത് അജേഷ് ദാസൻ, രമ്യ, അഭിഷേക്, ആർദ്ര, ശ്രീജി, നന്ദകുമാർ, മഞ്ജുഷ, സുമിഷ, ഹിമ, ജിഷ്ണു, ഷെൽബിൻ എന്നീ വിദ്യാർഥികളാണ്. സ്കൂളിന്‍റെ 2022-23 വർഷത്തെ അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. ഉബൈദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.വി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി. വേണുഗോപാലൻ, പി.കെ. മുഹമ്മദാലി ഹാജി, വി. ശ്രീനിവാസൻ, ജി. മീര, കെ.പി. മുഹമ്മദ് അക്ബർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.