സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയാനുള്ള ചട്ടം ഭേദഗതി പിൻവലിക്കണം -സി.ഇ.ഒ

മലപ്പുറം: സഹകരണ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ ഒന്നൊന്നായി നിഷേധിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും സംഘടിത ശക്തിയിലൂടെ സഹകരണ ജീവനക്കാർ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിലയിൽ കൊണ്ടുവരുന്ന സഹകരണ ചട്ടം ഭേദഗതികൾ പിൻവലിക്കണമെന്നും കോഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ആവശ്യപ്പെട്ടു. സംഘം വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ പ്രമോഷൻ സാധ്യത ശുഷ്കിക്കുന്ന വിധമാണ് ചട്ടത്തിൽ പുതുതായി ഭേദഗതി വരുത്തിയിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുന്ന നിയമ ഭേദഗതികൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഓർഗനൈസേഷൻ നിർബന്ധിതമാകുമെന്നും സംസ്ഥാന സംസ്ഥാന പ്രസിഡൻറ് പി. ഉബൈദുല്ല എം.എൽ.എ, ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദലി എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.