ആശ വർക്കർക്കെതിരെ അസഭ്യവർഷം: കേസെടുത്തു

ചെറുതുരുത്തി: ആശുപത്രിയിൽ ആശ വർക്കർക്കെതിരെ അസഭ്യവർഷം നടത്തിയയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന ഉഷാകുമാരിയെ ചികിത്സക്കെത്തിയ തെക്കേടത്ത് ഉണ്ണികൃഷ്ണൻ അസഭ്യവർഷം നടത്തിയെന്നാണ്​ പരാതി. ടോക്കൺ എടുക്കാനാവശ്യമായ വിവരം ചോദിച്ചതിന്​ തന്നോട് ദേഷ്യപ്പെട്ട് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന്​ പരാതിയിൽ പറയുന്നു. ഉടനെത്തന്നെ ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ മടക്കിയയച്ചു. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുത്ത് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ആശ വർക്കർമാർ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പഞ്ചായത്ത് അധികൃതരെ രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ടെന്നും ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ശ്രീജിത്ത് എച്ച്. ദാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.