എടക്കുളം ടോൾ ബൂത്ത് ജങ്ഷനിലെ റോഡ് വീണ്ടും തകർന്നു

തിരുനാവായ: . പൊതുമരാമത്ത് വകുപ്പും വിവിധ സന്നദ്ധ സംഘടനകളും നിരവധി തവണ മാറിമാറി നന്നാക്കിയതാണിവിടെ. റെയിൽവേ മേൽപാലം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, തിരുനാവായ റോഡ്, നാവാമുകുന്ദ സ്കൂൾ റോഡ് എന്നിവ ഒന്നിക്കുന്ന ജങ്ഷനാണിവിടെ. എത്ര നന്നാക്കിയാലും മഴയിൽ പൊട്ടിപ്പൊളിഞ്ഞ് കുഴിയായി മാറുന്നു. വെള്ളം നിറയുന്നതോടെ ഇരുചക്ര വാഹനങ്ങൾ അടക്കം അപകട ഭീഷണിയോടെയാണ്​ കടന്നുപോകുന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് പെട്ടെന്ന് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഏതായാലും ഇനി റോഡ് നന്നാക്കണമെങ്കിൽ വെയിലെത്തേണ്ടിവരും. അതുവരെ യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതംതന്നെ. photo. F. No. A 15 കുണ്ടും കുഴിയുമായി മാറിയ എടക്കുളം ടോൾ ബൂത്ത് ജങ്ഷൻ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.