'ജ്ഞാനസാരഥി' ഡോക്യുമെന്‍ററി പ്രകാശനം നാളെ

തൃശൂര്‍: നമ്പൂതിരി വിദ്യാലയത്തില്‍ ദീര്‍ഘകാലം സാരഥ്യം വഹിച്ച അഡ്വ. സി.കെ. നാരായണന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി 'ജ്ഞാനസാരഥി'യുടെ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ സ്കൂള്‍ ഹാളില്‍ പ്രകാശനം ചെയ്യും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിന്‍റെ ചരിത്രവും ഡോക്യൂമെന്‍ററിയിലുണ്ട്. പൂര്‍വവിദ്യാര്‍ഥി സതീഷ് കളത്തിലാണ്​ ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്‍റെ ബാനറില്‍ ചിത്രം തയാറാക്കിയത്. പ്രദര്‍ശനോദ്ഘാടനം പി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. സംവിധായകന്‍ പ്രിയനന്ദനന്‍, നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റ് പ്രസിഡന്‍റ്​ ഡോ. രാംദാസ് ചേലൂര്‍, പെരുവനം കുട്ടൻ മാരാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ജി. നിജി, സാഹിത്യകാരന്‍ പാങ്ങില്‍ ഭാസ്കരന്‍, ശിവജി ഗുരുവായൂര്‍, സി.ഡി. ലില്ലി, ദീപ ചന്ദ്രബാബു, പ്രധാനാധ്യാപിക ടി. മിനി, മാനേജര്‍ സി.വി. ഹരി എന്നിവര്‍ പങ്കെടുക്കും. ഡോ. രാംദാസ് ചേലൂര്‍, മുൻ പ്രധാനാധ്യാപിക വി.കെ. രാധ, പ്രധാനാധ്യാപിക ടി. മിനി, മാനേജർ സി.വി. ഹരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ----------------- ടി.എം.എ സ്റ്റുഡന്‍റ്​ കോൺക്ലേവ് നാളെ തൃശൂർ: ടി.എം.എ സ്റ്റുഡന്‍റ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍റ് കോൺക്ലേവ് വെള്ളിയാഴ്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ 'ചക്രവ്യൂഹം' എന്ന പേരിൽ സംഘടിപ്പിക്കുന്നു. ബിസിനസ്​ ക്വിസ്, മോക് ഇന്‍റർവ്യൂ, മാർക്കറ്റിങ്​ ഗെയിം, ബെസ്റ്റ് മാനേജർ കോമ്പറ്റീഷൻ, വിവിധ പാനൽ ചർച്ചകൾ തുടങ്ങിയവയാണ് കോൺക്ലേവിലുള്ളത്. സിവിൽ സർവിസ് പരീക്ഷയിൽ ദേശീയതലത്തിൽ 431ാം റാങ്ക് നേടിയ എം. നിരഞ്ജന ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ സി.എം.എ എ.പി. മധു, കൺവീനർ മധു അനലൂർ, സി.ഇ.ഒ ജോയ്​ ജോസഫ്​ എന്നിവർ പ​ങ്കെടുത്തു. --------------- ഹാർമണി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക്​ നാളെ തുടക്കം തൃശൂർ: ഹാർമണി സ്കൂൾ ഓഫ് മ്യൂസിക്സിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സാഹിത്യ അക്കാദമി ഹാളിൽ തുടക്കംകുറിക്കും. വീണവിദ്വാൻ അനന്തപദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് ചക്കാലമറ്റത്ത് അധ്യക്ഷത വഹിക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ മുഖ്യാതിഥിയാവും. കലാ സാംസ്കാരിക സംഘടന ഭാരവാഹികളെ ആദരിക്കലും സംഗീത പുസ്തകങ്ങളുടെ പ്രദർശനവും നടക്കും. 2023 മേയ്​ വരെ ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 12 മാസം 12 കർമപരിപാടികൾ സംഘടിപ്പിക്കും. ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ജിമ്മി മാത്യു, പി.ടി.എ ഉപദേശക അംഗം സി.എ. ഇനാശു, ഹാർമണി കൂട്ടായ്മ ഉപദേശക അംഗം മധു ആനല്ലൂർ, പ്രോഗ്രാം കൺവീനർ റിയാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.