ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ യാത്ര പ്രശ്നത്തിന്​ പരിഹാരം വേണം -സമദാനി

മലപ്പുറം: കോവിഡ് കാരണം ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ നിർത്തിവെച്ച ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ അശാസ്ത്രീയ സമയക്രമത്തിൽ സർവിസ് നടത്തുന്നതിനാൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ മാനേജർ ബി.ജി. മല്യക്ക് ഡോ. എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി വീണ്ടും കത്തയച്ചു. എല്ലാ ട്രെയിനുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും റെയിൽവേ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്-ഷൊർണൂർ പാതയിലെയും നിലമ്പൂർ-ഷൊർണൂർ പാതയിലെയും വിവിധ പ്രശ്നങ്ങൾ സതേൺ റെയിൽവേ മാനേജറുമായും പാലക്കാട് ഡിവിഷനൽ മാനേജറുമായും സംസാരിച്ചതായും സമദാനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.