മലപ്പുറം: മലപ്പുറം ദേശീയതലത്തിലുള്ള ഫുട്ബാൾ താരങ്ങളെ സൃഷ്ടിക്കുന്നുവെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ മുൻ ചീഫ് ഓപറേറ്റിങ് ഓഫിസർ കിഷോർ ടൈഡ്. ഫുട്‌ബാള്‍ സംസ്‌കാരം നിറഞ്ഞുനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. ഒന്ന് പ്രോത്സാഹനം നല്‍കിയാല്‍ ഒരുപാട് താരങ്ങളെ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. ഇന്ത്യൻ ഫുട്ബാളിന്റെ പ്രധാന കേന്ദ്രമാണ് മലപ്പുറമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജില്ലയിൽ ആരംഭിക്കുന്ന ബൈച്ചുങ് ബൂട്ടിയ ഫുട്ബാൾ സ്കൂൾ പ്രവർത്തനം മലപ്പുറത്തെ ഫുട്ബാൾ പരിശീലകരോടും മുൻതാരങ്ങളോടും വിശദീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയ ടീം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ 2015-18 കാലത്തായിരുന്നു അസം സ്വദേശിയായ ഇദ്ദേഹം എ.ഐ.എഫ്.എഫിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്‍റെ കാലയളവിലായിരുന്നു താരങ്ങൾക്ക് ക്ലബുകൾ മാറാൻ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചത്. ജില്ലയില്‍ നിലമ്പൂര്‍ പി.വി.എസ് സ്‌കൂളിലാണ് ഇവരുടെ റെഡിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. കൂടാതെ കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലും തുടങ്ങി. ജില്ലയിലെ പ്രവർത്തനങ്ങൾ ടൈഡ് വിശദീകരിച്ചു. 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം ലഭിക്കുക. ഇതിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തും. വിവിധ ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെട്ടവരിൽ 20 ശതമാനം പേർക്ക് സ്കോളർഷിപ് നൽകും. പരിശീലകരെയും വാർത്തെടുക്കും. കൂടിക്കാഴ്ചയിൽ എം.എസ്.പി അസി. കമാണ്ടന്‍റ് യു. ഹബീബ് റഹ്മാന്‍, സൂപ്പര്‍ അഷ്‌റഫ്, സുരേന്ദ്രന്‍ മങ്കട, ഷാജറുദ്ദീന്‍ കോപ്പിലാന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ജവഹർ അലി, ശശി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: m3 football: കിഷോർ ടൈഡ് ബൈച്ചുങ് ബൂട്ടിയ സ്കൂൾ പ്രവർത്തനം വിശദീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.