ചങ്ങരംകുളം: ഇന്ത്യയുടെ മതേതരത്വവും ബഹുമുഖ സംസ്കാരവും തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കിയാൽ കേരളീയ സംസ്കാരവും ഫെഡറൽ സംവിധാനവും തകരുമെന്ന് കെ.എസ്.ടി.യു അഭിപ്രായപ്പെട്ടു. 'സഫല ബോധനം, സമർപ്പിത മുന്നേറ്റം' പ്രമേയത്തിൽ കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റി കക്കിടിപ്പുറം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക സംഗമവും മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് നിർവഹിച്ചു. ജില്ല സെക്രട്ടറി ജലീൽ വൈരങ്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.പി.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. തിരൂർ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പി. അബൂബക്കർ, സെക്രട്ടറി പി.പി. മുഹമ്മദ് സുനീർ, ട്രഷറർ എ. സാദിഖലി, പ്രധാനാധ്യാപിക ഇ.കെ. ഹഫ്ലത്ത്, ഉപജില്ല ഭാരവാഹികളായ എം. ജലീൽ, കെ.ഇ. കാസിം, പി. അബ്ദുല്ല, എം. മുഹമ്മദ്, ടി.വി. ഹബീബ്റഹ്മാൻ, സി.കെ. മഹേശ്വരി, കെ.കെ. സജ്ന, എം.വി. ഹഫീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.