താനൂർ കുടിവെള്ള പദ്ധതി: ലീഗ് ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെന്ന്​ സി.പി.എം

താനൂർ: താനൂർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ താനൂരിലെ മുസ്​ലിം ലീഗ് ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് സി.പി.എം താനൂർ ഏരിയ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറും അന്നത്തെ എം.എൽ.എയും ഇപ്പോൾ കായിക മന്ത്രിയുമായ വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഒന്നാംഘട്ടം കിഫ്ബിയിൽനിന്ന്​ നൂറുകോടി ചെലവഴിച്ച് നടപ്പാക്കി. 2017ൽ ഈ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇപ്പോൾ രണ്ടാംഘട്ടമായി മൂന്ന്​ ഉപടാങ്കുകൾ നിർമിക്കുന്നുണ്ട്. താനാളൂരിലും താനൂരിലും ടെൻഡർ നടപടികൾ ആയി. ഇത് ഒന്നുംതന്നെ കേന്ദ്രഫണ്ട് അല്ലെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. സി.പി.എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. അനിൽകുമാർ, വി. അബ്ദുറസാഖ്, പി.പി. സൈതലവി, കെ.ടി. ശശി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.