പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ നീരുറവ് സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ ഭാഗമായി നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. നീർത്തട വികസനം ലക്ഷ്യമാക്കി കരട് രൂപരേഖ തയാറാക്കുകയാണ് ആദ്യഘട്ടം. ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ബ്ലോക്ക് അംഗം പി.കെ. മാനു, എം.പി. മജീദ്, ടി.കെ. നവാസ്, വാപ്പുട്ടി ഹാജി, വസന്ത, ശാരദ മോഹൻദാസ്, മുബാറക് അലി, ബി.ഡി.ഒ ശ്രീകുമാർ, വി.ഇ.ഒ ഷാജഹാൻ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. ഫോട്ടോ Mc pmna 1 alipparamb neerthadam ആലിപ്പറമ്പ് പഞ്ചായത്ത് നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.