പച്ചാട്ടിരി: ഗ്രാമബന്ധു വായനശാലയിൽ എഴുത്തുകാരി സുഹ്‌റ കൂട്ടായി ഉദ്ഘാടനം ചെയ്തു. 57 വർഷമായി വായനശാലയിൽനിന്ന് പുസ്തകമെടുക്കുന്ന മുതിർന്ന വായനക്കാരൻ എം. ഈശ്വരൻ നമ്പൂതിരിയെ ആദരിച്ചു. വായനശാല പ്രസിഡന്‍റ് പി. കൃഷ്ണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം അഡ്വ. രാജേഷ് പുതുക്കാട് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനോത്സവ വിജയികൾക്ക് വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ സമ്മാനം നൽകി. വാർഡ് മെംബർ എം. ജ്യോതി, സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. വായനക്കൂട്ടം ഉദ്ഘാടനവും നടന്നു. വായനശാല സെക്രട്ടറി സി.പി. കരുണാകരൻ മാസ്റ്റർ സ്വാഗതവും യു.വി. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.