വായനദിനത്തിൽ ചിത്രരചന മത്സരം

പൂപ്പലം: പി.എൻ. പണിക്കർ ഫൗണ്ടേഷനും മണ്ണാർമല വിദ്യാപോഷിണി വായനശാലയും ചേർന്ന്​ പൂപ്പലം ഒ.എ.യു.പി സ്കൂളിൽ ജില്ലതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.കെ. മുഹമ്മദ്‌ അൻവർ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ സുധീഷ്, കമൽഹാസൻ, ബഷീർ അരിപ്ര, അധ്യാപകരായ എൻ.കെ. മുഹമ്മദ്‌ ബഷീർ, കുഞ്ഞഹമ്മദ്‌, ഹാജറ, ഹഫ്‌സത്ത്, സുഹാദ എന്നിവർ സംസാരിച്ചു. മത്സരത്തിൽ സാഹിത്ത് (വണ്ടൂർ), മിഷാൽ (അരീക്കോട്) മുഹമ്മദ്‌ അസ്​ലഹ് (വലമ്പൂർ) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ വിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. കെ. അബ്ബാസ് സ്വാഗതവും അബി കരുവാരകുണ്ട് നന്ദിയും പറഞ്ഞു. ഫോട്ടോ Mc pmna 5 chithraracha വായനദിനത്തിൽ പി.എൻ ഫൗണ്ടേഷനും വിദ്യാപോഷിണി വായനശാലയും നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.