ബോക്സിങ് ചാമ്പ്യൻഷിപ്​ താരങ്ങൾക്ക്​ അനുമോദനം

ഏലംകുളം: പുണെയിൽ നടന്ന ദേശീയ ലെവൽ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേടിയ താരങ്ങൾക്ക് വെൽഫെയർ പാർട്ടി അനുമോദനം. ലക്ഷ്മണൻ, അമീറലി, ഹസീബ് എന്നിവരെയും കോച്ച് വി.എഫ്‌.സി സ്പോർട്സ് അക്കാദമി ചീഫ് എൻ.പി. സുബ്രഹ്മണ്യൻ ഏലംകുളത്തിനെയുമാണ് വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി കുന്നക്കാവിൽ നടന്ന ചടങ്ങിൽ ഏലംകുളം ഗ്രാമപഞ്ചായത്ത്​ അംഗം സൽമ കുന്നക്കാവിന്‍റെ നേതൃത്വത്തിൽ അനുമോദിച്ചത്. വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ കുന്നക്കാവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ​ടി. അസൈൻ, എഫ്.ഐ.ടി.യു പഞ്ചായത്ത് കൺവീനർ പി.പി. ഹംസു, ഫ്രട്ടേണിറ്റി പ്രതിനിധി വാസിഫ് എന്നിവർ സംസാരിച്ചു. മാർഷൽ ചീഫ് സുബ്രഹ്മണ്യൻ, കായികതാരങ്ങളായ ഹസീബ്, അമീറലി എന്നിവർ നന്ദിയറിച്ച് സംസാരിച്ചു. നൗഷാദലി ഏലംകുളം സ്വാഗതവും മാസിൻ കുന്നക്കാവ് നന്ദിയും പറഞ്ഞു. MCPML: Boxing tharangale Anumodichu. (പടം : ബോക്സിങ് ചാമ്പ്യൻഷിപ് വിജയികളെ ഏലംകുളം പഞ്ചായത്ത്​ അംഗം സൽമ കുന്നക്കാവിന്‍റെ നേതൃത്വത്തിൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.