തിരൂർ: ഭൂമി തരം മാറ്റൽ നടപടി വേഗത്തിലാക്കാൻ അവധി ദിനങ്ങളിലും പ്രവൃത്തി ദിനമാക്കി തിരൂർ റവന്യൂ ഡിവിഷനൽ ഓഫിസിലെ ജീവനക്കാർ. വർഷങ്ങളായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാണ് ഒന്നിടവിട്ട ഞായറാഴ്ചകളിൽ അവധി മാറ്റിവെച്ച് ജീവനക്കാർ ഓഫിസുകളിലെത്തുന്നത്. ജൂൺ അഞ്ച് മുതലാണ് ഞായറാഴ്ചകളിലും ഓഫിസ് പ്രവർത്തിപ്പിച്ച് തുടങ്ങിയത്. അന്നേ ദിവസം മുഴുവൻ ജീവനക്കാരുമായി ഓഫിസ് പ്രവർത്തിച്ചതിനാൽ 450 ഫയലുകൾ തീർപ്പാക്കാൻ കഴിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. വില്ലേജ് ഓഫിസുകളിൽനിന്ന് റിപ്പോർട്ട് ലഭിച്ച കേസുകളിൽ നടപടി സ്വീകരിക്കുന്ന ക്രമീകരണമാണ് നടത്തിയത്. ഇന്നലെ പകുതിയോളം ജീവനക്കാരെ വെച്ചാണ് പ്രവർത്തിപ്പിച്ചത്. പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിൽ നിന്നായി 3000 അപേക്ഷകളാണ് വർഷങ്ങളായി ഭൂമി തരം മാറ്റാൻ കെട്ടികിടക്കുന്നത്. അപേക്ഷകർ ഇതിനായി നിരവധി തവണയാണ് വിവിധ ഓഫിസുകൾ കയറിയിറങ്ങി മടുത്തത്. തരം മാറ്റൽ വൈകാൻ കാരണം സാങ്കേതിക പ്രശ്നങ്ങളാണ് എന്നായിരുന്നു ഇതുവരെ അധികൃതരിൽനിന്ന് അപേക്ഷകർക്ക് മറുപടി ലഭിച്ചിരുന്നത്. പ്രവൃത്തി ദിനങ്ങളിൽ തിരക്ക് കൂടുതലായതിനാൽ ഇതിന് പരിഹാരം കാണാൻ സാധിക്കാറില്ല. അതിനാലാണ് ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഓഫിസ് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 30ന് മുമ്പ് തരംമാറ്റൽ പൂർത്തീകരിക്കണമെന്നാണ് സർക്കാർ നിർദേശം നൽകിയത്. ജൂലൈ മൂന്നിനും മുഴുവൻ ജീവനക്കാരുമായി ഓഫിസ് പ്രവർത്തിക്കുമെന്നും സമയപരിധിക്ക് മുമ്പായി മുഴുവൻ ഫയലുകളും തീർപ്പാക്കാനുള്ള തീവ്ര പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളതായും ആർ.ഡി.ഒ പി. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.