മലപ്പുറം: സഹകരണ മേഖലയെ വളർത്തുന്നതിനുപകരം പാർട്ടി സെൽഭരണം നടത്തി തകർക്കുകയാണ് സർക്കാറെന്ന് കോഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) സംസ്ഥാന പ്രസിഡന്‍റ് പി. ഉബൈദുല്ല എം.എൽ.എ പ്രസ്താവിച്ചു. ഭാഷാസമര സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. മുഹമ്മദ് ആലി, ഹനീഫ പെരിൻച്ചീരീ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എം.എ. സുഹൈൽ ക്ലാസെടുത്തു. സമ്മേളനത്തിൽ എൻ. അലവി, ഹാരിസ് ആമിയൻ, മുസ്തഫ അബ്ദുല്ലത്തീഫ്, മന്നയിൽ അബൂബക്കർ, എം.കെ. മുഹമ്മദ് നിയാസ്, സൈജൽ ആമയൂർ, ശരീഫ് മുടിക്കോട്, സി.ടി. നൗഷാദ്, സി.പി. സ്വാദിഖ് അലി എന്നിവർ സംസാരിച്ചു. സാലിഹ് മാടമ്പി സ്വാഗതവും അക്ബർ പി. അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.