താനൂർ കുടിവെള്ള പദ്ധതി: മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു -ലീഗ്‌

താനൂർ: ഗ്രാമീണ കുടുംബങ്ങൾക്ക്‌ ശുദ്ധജലമെത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയെ പേരുമാറ്റി പുതിയ പദ്ധതിയായി അവതരിപ്പിക്കുന്നത്‌ ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് മുസ്​ലിം ലീഗ്‌ താനൂർ നിയോജക മണ്ഡലം കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. അബ്ദുറഹ്​മാൻ രണ്ടത്താണി എം.എൽ.എ ആയിരുന്ന സമയത്ത്‌ പ്രവർത്തനം തുടങ്ങിയ താനൂർ കുടിവെള്ള പദ്ധതി പിന്നീട് അധികൃതരുടെ അലംഭാവം മൂലം തുടർപ്രവർത്തനങ്ങളില്ലാതെ നിലച്ച അവസരത്തിലാണ്‌ ജൽ ജീവൻ മിഷൻ പദ്ധതിയെ പേര്‌ മാറ്റി അവതരിപ്പിക്കാൻ താനൂർ എം.എൽ.എ ശ്രമിക്കുന്നതെന്നും ലീഗ്​ ആരോപിച്ചു. ആശങ്കകൾ പരിഹരിച്ചും തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിച്ചും പദ്ധതി യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തി ഭരണമുന്നണി പ്രകടിപ്പിക്കണമെന്ന് പ്രസിഡന്‍റ്​ കെ.എൻ. മുത്തു കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ്‌ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.