അഗ്​നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം -ബെഫി

മലപ്പുറം: ബാങ്ക് എംപ്ലോയീസ്​ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) മലപ്പുറം ജില്ല കൺവെൻഷൻ ബെഫി കേന്ദ്ര കമ്മിറ്റി അംഗം ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഗ്​നിപഥ് പദ്ധതിയിൽനിന്ന്​ കേന്ദ്രസർക്കാർ പിന്മാറുക, ഗ്രാമീണ ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കെ.ജി.ബി മാനേജ്മെന്‍റ്​​ തയാറാവുക, മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുക എന്നിവ കൺവെൻഷൻ ആവശ്യപ്പെട്ടു. സർവിസിൽനിന്ന്​ വിരമിച്ച ടി. നരേന്ദ്രനുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം ജില്ല വൈസ്​ പ്രസിഡന്‍റ്​ സിഞ്ചു കൈമാറി. ബെഫി ജില്ല പ്രസിഡന്‍റ്​​ ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. കെ. ജയകുമാർ, പി. അലി, കെ.എം. മനോജ്, കെ.എം. മോഹൻകുമാർ എന്നിവർ സംസാരിച്ചു. പുതിയ ജില്ല സെക്രട്ടറിയായി കെ. രാമപ്രസാദിനെ തെരഞ്ഞെടുത്തു. photo: mm befi ബെഫി മലപ്പുറം ജില്ല കൺവെൻഷൻ കേന്ദ്രകമ്മിറ്റി അംഗം ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു -------------- സൗജന്യ പരിശീലന ക്ലാസ് മലപ്പുറം: ഫെഡറൽ ബാങ്കിലെ ബാങ്ക്മെൻ റിക്രൂട്ട്മെന്‍റിന്​ അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക്​ ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂനിയന്‍റെ (ബെഫി) നേതൃത്വത്തിൽ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. ഈ മാസം 25, 26 തീയതികളിൽ മലപ്പുറം ദിലീപ് മുഖർജി ഭവൻ ഹാളിൽ (കലക്ടർ ബംഗ്ലാവിനുസമീപം) രാവിലെ 10 മുതൽ നാല്​ വരെയാണ്​ പരിശീലന ക്ലാസ്. ഉദ്യോഗാർഥികൾ 9447844484, 9495076077, 9895817212 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.