ഗുരുവായൂർ ഹരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഗുരുവായൂര്‍: വാദ്യ വിദ്വാനും ദേവസ്വം വാദ്യ വിദ്യാലയം മുൻ പ്രിൻസിപ്പലുമായിരുന്ന ഗുരുവായൂർ ഹരിയുടെ നിര്യാണത്തിൽ കലാകാര കൂട്ടായ്മ അനുശോചിച്ചു. പെരുവനം കുട്ടൻ മാരാർ അധ്യക്ഷത വഹിച്ചു. കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാർ, കലാമണ്ഡലം രാജൻ, വാദ്യ വിദ്യാലയം പ്രിൻസിപ്പൽ ശിവദാസ് വടശ്ശേരി, ഗുരുവായൂർ ജയപ്രകാശ്, ചൊവ്വല്ലൂർ മോഹനൻ നായർ, കിള്ളിമംഗലം മുരളി, പാഞ്ഞാൾ വേലുകുട്ടി, വെളപ്പായ നന്ദൻ, മുരളി വെള്ളാട്ട്, ശശി വാറണാട്ട്, ബാലൻ വാറണാട്ട്, രവികുമാർ കാഞ്ഞുള്ളി, ജ്യോതിദാസ് ഗുരുവായൂർ എന്നിവർ സംസാരിച്ചു. തിരുവെങ്കിടം പാനയോഗം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രസിഡന്‍റ്​ ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ എടവന, ഇ. ദേവിദാസൻ, ബാലൻ വാറണാട്ട്, മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, രാജൻ കോക്കൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.