കാക്കത്തോട് പാലം നിർമാണം പൂർത്തിയായി; ഉദ്ഘാടനം ഉടൻ

വണ്ടൂർ: മഞ്ചേരി -വണ്ടൂർ മണ്ഡലങ്ങളെയും പോരൂർ -പാണ്ടിക്കാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കാക്കത്തോട് പാലത്തിന്‍റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും. വടപുറം -പട്ടിക്കാട് സംസ്ഥാനപാതയിലെ അയനിക്കോട്ട്​ സ്ഥിതിചെയ്യുന്ന കാക്കത്തോടിന്​ കുറുകെ നിർമാണം പൂർത്തിയാക്കിയ പാലത്തിന് നാല് കോടിയാണ് ചെലവ്. കിഫ്ബിയിൽ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലെ പാലം ദ്രവിച്ച് അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പഴയ പാലത്തിന്​ സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. 2020 ജൂണിൽ അന്നത്തെ പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരനാണ്​ തറക്കല്ലിട്ടത്​. കോവിഡ്​ രണ്ടാം തരംഗവും കനത്ത മഴയും കാരണം പദ്ധതി പൂർത്തീകരണത്തിന്​ കാലതാമസം നേരിട്ടു. പുതിയപാലം ഗതാഗത യോഗ്യമാകുന്നതോടെ തമിഴ്നാട്ടിൽനിന്നടക്കം വഴിക്കടവ്, നിലമ്പൂർ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. ഈ ഭാഗങ്ങളിലുള്ളവർ ചികത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളെയാണ്. പഴയ പാലത്തിൽ ആംബുലൻസുകളടക്കമുള്ളവ ഗതാഗതക്കുരുക്കിൽ പെടുന്നത്​ പതിവായിരുന്നു. 22 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനോടുകൂടി ആകെ 44 മീറ്ററാണ്​ നീളം. 7.50 മീറ്റർ റോഡ് വേയും ഇരുവശത്തും 1.50 മീറ്റർ വീതം നടപ്പാതകളും അടക്കം 11 മീറ്ററാണ്​ പാലത്തിന്‍റെ വീതി. പാണ്ടിക്കാട് ഭാഗത്തേക്ക് 471 മീറ്ററും വണ്ടൂർ ഭാഗത്തേക്ക് 14 മീറ്ററുമാണ്​ അ​പ്രോച്ച്​ റോഡ്​. മഠത്തിൽ കൺസ്ട്രക്ഷനാണ് പുനർനിർമാണ കരാർ ഏറ്റെടുത്തത്. MN wdr Palam caption: പ്രവൃത്തി പൂർത്തിയായ കാക്കത്തോട് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.