വണ്ടൂർ: കമ്പി, സിമന്റ്, മെറ്റല്‍, പ്ലംബിങ്, ഇലക്ട്രിക്കല്‍ തുടങ്ങിയ കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാണിയമ്പലം മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം പല കെട്ടിടങ്ങളുടേയും പണി പൂര്‍ത്തികരിക്കുവാന്‍ സാധിക്കാതെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് വടക്കന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിമാൻഹാജി, എ.എം. ഹംസ, സുബൈര്‍ മാസ്റ്റര്‍, ഹംസകുട്ടി, അയ്യൂബ് മേത്തല, മലബാര്‍ സലാം, വി. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.