മുസ്​ലിം ലീഗ് പ്രതിഷേധ റാലി

തേഞ്ഞിപ്പലം: ആർ.എസ്.എസ്, ഫാഷിസ്റ്റ് ശക്തികളുടെ പ്രവാചക നിന്ദക്കെതിരെയും ഇടത് ഭരണകൂട മാഫിയ കൂട്ടുകെട്ടിനെതിരെയും വള്ളിക്കുന്ന് മണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചേളാരിയിൽ നിന്ന് പടിക്കലിലേക്കായിരുന്നു റാലി. ഡോ. വി.പി. അബ്ദുൽ ഹമീദ്, കെ.പി. മുഹമ്മദ്, പി.എം. ഷാഹുൽ ഹമീദ്, കെ. കലാം, കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, ടി.പി.എം. ബഷീർ, ഗുലാം ഹസൻ ആലംഗീർ, എം. സൈതലവി, പി. അസീസ്, സി.എ. ബഷീർ എന്നിവർ നേതൃത്വം നൽകി. MT VLKN 4 ഫാഷിസ്റ്റ് ശക്തികളുടെ പ്രവാചക നിന്ദക്കെതിരെയും ഇടത് ഭരണകൂട മാഫിയ കൂട്ടുകെട്ടിനെതിരെയും വള്ളിക്കുന്ന് മണ്ഡലം മുസ്​ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.