ഹോം കെയർ വാഹനം കൈമാറി

കരുവാരകുണ്ട്: പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ജനകീയ കൂട്ടായ്മയിൽ വാങ്ങിയ ഹോം കെയർ വാഹനത്തിന്റെ കൈമാറ്റവും പ്രവാസി പ്രതിനിധി സംഗമവും നടത്തി. സൊസൈറ്റി പ്രസിഡന്റ് പി.എം. മൻസൂർ അധ്യക്ഷത വഹിച്ചു. ഗൾഫ് ചാപ്റ്റർ പ്രതിനിധികളായ അലവി (ജിദ്ദ), പ്രശാന്ത് (യു.എ.ഇ), ഷൗക്കത്ത് മേനാട്ടിൽ (കുവൈത്ത്), ഷുക്കൂർ പറവെട്ടി (ബഹ്റൈൻ) എന്നിവർ ചാപ്റ്ററുകളുടെ ഫണ്ടുകൾ പാലിയേറ്റിവിന് കൈമാറി. പി.എസ്. മുഹമ്മദ് സാദിഖ്, പൊറ്റയിൽ ആയിശ, സൊസൈറ്റി സെക്രട്ടറി കെ.കെ. അബ്ദുൽ മജീദ്, ടി.സി. ഖമറുസ്സമാൻ, കെ.കെ. അശ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.