ഉപരോധ സമരം

വണ്ടൂർ: ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി വിജയന്‍റെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബ്ലാക്ക് മാർച്ചും സംസ്ഥാനപാത ഉപരോധവും നടത്തി. കറുത്ത വസ്ത്രങ്ങളണിഞ്ഞ പ്രവർത്തകർ പ്രകടനമായെത്തി സംസ്ഥാനപാതയിൽ ജങ്​ഷനിൽ കുത്തിയിരുന്നു. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റഹീം മൂർഖൻ, ജില്ല ജനറൽ സെക്രട്ടറി കെ. സുനിൽ, സി.പി. സിറാജ്, സി. സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി. MN Wdr Uparodam നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വണ്ടൂരിൽ നടത്തിയ ബ്ലാക്ക്​ മാർച്ചും സംസ്ഥാനപാത ഉപരോധവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.