അധ്യാപക ഒഴിവുകള്‍ എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ വഴി; ആശങ്ക ബാക്കി

കൊണ്ടോട്ടി: വിദ്യാലയങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള അധ്യാപക - അനധ്യാപക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന നിർദേശം സ്കൂള്‍ അധികൃതരില്‍ ആശങ്ക തീര്‍ക്കുന്നു. മിക്ക വിദ്യാലയങ്ങളിലും താൽക്കാലിക അധ്യാപക നിയമനം നടത്തിയ ശേഷമുള്ള ഉത്തരവാണ് പ്രതിസന്ധിയാകുന്നത്. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്​ വിടുമ്പോള്‍ അധ്യാപക ക്ഷാമം നേരിടുമെന്ന പരാതിയാണ് പി.ടി.എ കമ്മിറ്റികള്‍ ഉന്നയിക്കുന്നത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ ചില സ്കൂള്‍ കമ്മിറ്റികള്‍ താൽക്കാലിക അധ്യാപക നിയമനം സംബന്ധിച്ച അറിയിപ്പുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, പഴയ രൂപത്തിലുള്ള നിയമനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഭൂരിഭാഗം സ്കൂളുകളും. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഇറക്കിയ ഉത്തരവ് പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന പരാതിയുമായി അധ്യാപക സംഘടനകളും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.