ചെറുവത്തൂർ: തൊഴിലാളിക്ക് കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട മടക്കര തുറമുഖം വ്യാഴാഴ്ച തുറക്കും. തൊഴിലാളിക്ക് കോവിഡ് സ്​ഥിരീകരിച്ചതി​െൻറ പശ്ചാത്തലത്തിൽ ഒരാഴ്ച മുമ്പാണ് തുറമുഖം അടച്ചിട്ടത്. ഹാർബർ തുറന്ന് പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അന്യജില്ലകളിൽ നിന്നുമെത്തുന്ന തൊഴിലാളികൾ ഹാർബറിലെത്തുന്നതിന് രണ്ടുദിവസം മുമ്പ്​ ആൻറിജൻ ടെസ്​റ്റ്​ നടത്തി നെഗറ്റിവാണെങ്കിൽ ആ സർട്ടിഫിക്കറ്റുമായി ഹാർബറിലെത്തി ആരോഗ്യ വകുപ്പ് അധികൃതർക്ക്​ നൽകണം.

മറ്റ് ജില്ലകളിൽനിന്നും വരുന്നവർ പൊതുവാഹനത്തിൽ യാത്ര ചെയ്യാതെ സ്വകാര്യ വാഹനത്തിൽ തന്നെ എത്തണം. തൊഴിലിൽ പ്രവേശിച്ച് 21 ദിവസത്തിനുശേഷം വീണ്ടും ടെസ്​റ്റിന് വിധേയമാവണം. പോസിറ്റിവ് സ്​ഥിരീകരിച്ചാൽ ഒപ്പമുള്ള മുഴുവൻ തൊഴിലാളികളും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. ഇവിടെ താമസിച്ച് തൊഴിലെടുക്കുന്നവർ അനാവശ്യമായി പുറത്തിറങ്ങി നടക്കാനോ മാസ്ക് ധരിക്കാതിരിക്കാനോ പാടില്ല. ഇങ്ങനെ ശ്രദ്ധയിൽപെട്ടാൽ തൊഴിലാളി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഹാർബർ തുറന്ന് പ്രവർത്തിക്കാനാരംഭിച്ചാൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. മടക്കര തുറമുഖത്ത് മത്സ്യത്തിനായി ദിവസേന നൂറുകണക്കിനാളുകളാണ് എത്തുന്നത്. ആൾത്തിരക്ക് നിയന്ത്രിക്കാൻ ഇവിടെ സാധിക്കാറില്ല. സാമൂഹിക അകലം പാലിക്കുക എന്നതും ഇവിടെ നടപ്പാകാറില്ല. ചെറുവത്തൂരിന് പുറമെ കരിവെള്ളൂർ-പെരളം, കയ്യൂർ-ചീമേനി, പടന്ന, പിലിക്കോട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള മത്സ്യവിൽപന തൊഴിലാളികളും ഇവിടെയാണ് എത്തുന്നത്. പലർക്കും കോവിഡിനെ തുടർന്ന് തൊഴിൽ നഷ്​ടമായപ്പോൾ പിടിച്ചുനിൽക്കാൻ മത്സ്യവിൽപപന ആരംഭിച്ചതും മടക്കരയിൽ തിരക്ക് വർധിക്കുന്നതിന് ഇടയാക്കുന്നു. എന്നാൽ, പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കി ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് തുറമുഖ വികസന കമ്മിറ്റിയുടെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.