വ​ർ​ക്ക്​ ഷോ​പ്പി​ന്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈക്ക്​ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്​: സി.​പി ബ​സാ​റി​ൽ​നി​ന്ന്​ ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. പോ​ത്ത​ഞ്ചേ​രി സ്വ​ദേ​ശി എ​ട​ക്കാ​ട്​ പ​റ​മ്പ്​ മീ​ത്ത​ൽ അ​ക്ഷ​യ്​ കു​മാ​ർ (18) ആ​ണ്​ ക​സ​ബ ​പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം പ​ത്തി​നാ​ണ്​ വ​ർ​ക്ക്​ ഷോ​പ്പി​ന്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ചേ​വാ​യൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്ക്​ മോ​ഷ്ടി​ച്ച​ത്. കഴി​ഞ്ഞ ദി​വ​സം കു​റ്റി​യി​ൽ താ​ഴം ജ​ന​ത സ്​​റ്റോ​റി​ന്​ സ​മീ​പം ​വെ​ച്ചാ​ണ്​ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ്​ കു​മാ​ർ, റ​സാ​ഖ്, എ.​എ​സ്.​ഐ ജ​യ​ന്ത്, സീ​നി​യ​ർ സി.​പി.​ഒ സി​ന്ധു, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു​പ്ര​ഭ, എ.​കെ. ര​ജീ​ഷ്, ഹോം​ഗാ​ർ​ഡ്​ പ്ര​കാ​ശ​ൻ എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ റിമാൻഡ്ചെയ്തു.

Tags:    
News Summary - Young man arrested for stealing bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.