നന്മണ്ട: നന്മണ്ട സബ് ആർ.ടി ഓഫിസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, മറ്റ് ഓഫിസ് സേവനങ്ങൾ എന്നിവക്കായി വരുന്ന ആളുകളിൽകളിൽനിന്നും ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും, വൈകീട്ട് അഞ്ചുമണി കഴിഞ്ഞുള്ള സമയങ്ങളിൽ ജോയന്റ് ആർ.ടി.ഒയുടെ ഓഫിസ് മുറിയിൽ കണക്കും പണവുമായി ഏജന്റുമാർ എത്തി പണം കൈമാറുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തിങ്കളാഴ്ച നന്മണ്ട സബ് ആർ.ടി ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. വൈകീട്ട് 5.20നാണ് പരിശോധന ആരംഭിച്ചത്. മിന്നൽ പരിശോധനയിൽ ജോയന്റ് ആർ.ടി.ഒയുടെ ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഏജന്റിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നും കണക്കിൽപ്പെടാത്ത 65,850 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്ട്സ്ആപ് നമ്പറായ 9447789100 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.