കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 ഇന്ത്യ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്.സിയും ഏറ്റുമുട്ടുന്നു
അണ്ടര്‍ 17 യൂത്ത് ചാമ്പ്യന്‍ഷിപ്; ഗോകുലത്തിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
കോഴിക്കോട്: അണ്ടര്‍ 17 യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി.കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സാണ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലബാറിയന്‍സിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ എസ്. സുജിന്റെ ഇരട്ട ഗോളില്‍ (3,35) ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. രണ്ടാംപകുതിയുടെ മൂന്നാംമിനിറ്റില്‍ വി. ജീവനിലൂടെ സന്ദര്‍ശകര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
തുടര്‍ന്ന് ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ ഗോകുലത്തിനായി വി.കെ. അനൂജ് (68) മറുപടി ഗോള്‍നേടി. സി. മുഹമ്മദ് ഷാമിലിലൂടെ (88) രണ്ടാമതും ആതിഥേയര്‍ വലകുലുക്കി. ജയത്തോടെ ഗ്രൂപ് ഇയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാമതെത്തി.
ഗോകുലം മൂന്നാമതാണ്. മുത്തൂറ്റ് ഫുട്ബാള്‍ അക്കാദമിയാണ് മുന്നിൽ. 18ന് ബംഗളൂരുവില്‍ സ്നിപ്പേഴ്സ് ഫുട്ബാള്‍ ക്ലബുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.