കോഴിക്കോട്ടെ സെപ്റ്റ് ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾ ദുബൈയിലെത്തി മറഡോണയെകണ്ടപ്പോൾ
കോഴിക്കോട്: ഇതിഹാസം മുന്നിൽ വന്നപ്പോഴുള്ള ആ നിമിഷം ഇന്നും മറന്നിട്ടില്ല അന്നത്തെ കുട്ടികൾ. 2012 ഏപ്രിലിൽ കേരളത്തിൽനിന്ന് ദുബൈയിലെത്തിയ സ്പോര്‍ട്സ് ആൻഡ് എജുക്കേഷന്‍ പ്രമോഷന് ട്രസ്റ്റിലെ (സെപ്റ്റ്) കുട്ടികളുടെ മുന്നിലാണ് മറഡോണ എത്തിയത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള 16 പേർ. ഫുട്ബാളിെൻറ ഹൃദയംതൊട്ട നാട്ടിലെ കുട്ടികളുടെ മുന്നിൽ മറഡോണ എല്ലാം മറന്ന് ചെലവിട്ട നിമിഷങ്ങൾ. ഇതിഹാസത്തെ കുട്ടികൾക്ക് കാണാനും ഫോട്ടോ എടുക്കാനും അവസരമൊരുക്കിയ ഇന്ത്യൻ ദേശീയ ടീം മുൻ ഒാവർസീസ് കോഒാഡിനേറ്ററും ഫിഫയുടെ മുൻ ലോജിസ്റ്റിക് മാനേജറുമായ കോഴിക്കോട്ടുകാരൻ സി.കെ.പി. ഷാനവാസ് 'ത്രില്ലടിച്ച്' നിന്നുപോയ ആ നിമിഷങ്ങൾ ഓർത്തെടുക്കുന്നു: ദുബൈ സ്േപാർട്സ് കൗൺസിലിെൻറ സ്േപാർട്സ് അംബാസഡറായി മറഡോണ യു.എ.ഇയിൽ താമസിക്കുന്ന കാലം.
സൂപ്പർ കപ്പ് കളിക്കാനാണ് കുട്ടികൾ എത്തിയത്. മറഡോണ പരിശീലകനായിരുന്ന അൽ വാസൽ ക്ലബിൽ ജോലിയുള്ള ബന്ധു റാഷിദിെൻറ സഹായത്തോടെയാണ് മറഡോണയെ കാണാൻ ശ്രമം തുടങ്ങിയത്. അദ്ദേഹത്തെ നേരത്തേ നേരിൽ കണ്ടിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന മനസ്സിനുടമയാണെങ്കിലും തിരക്കുള്ളതിനാൽ കുട്ടികളുടെയടുത്ത് വരുമോയെന്നായി ആശങ്ക.
കുട്ടികൾ അൽ വാസൽ ക്ലബിൽ ലൈനപ്പായി നിന്നപ്പോൾ മറഡോണ എല്ലാം മറന്നു. നീല ജഴ്സിയണിഞ്ഞ്, ഫുട്ബാളുമായി നിൽക്കുന്ന അവരുടെ അരികിലേക്ക് അദ്ദേഹം എത്തി. എല്ലാവരെയും ലൈനപ്പ് ചെയ്തു. ക്ലബ് ഫോട്ടോഗ്രാഫറോട് പടം എടുക്കാനും നിർദേശിച്ചു. കുട്ടികൾ മറഡോണയുടെ സാമീപ്യം ശരിക്കും ആസ്വദിച്ചു. മുടിയിലും കാലിലും ൈകയിലും പിടിച്ചു. ശരീരത്തിൽ പച്ചകുത്തിയതൊക്കെ തൊട്ടു നോക്കി. ശരിക്കും അദ്ദേഹമത് ആസ്വദിച്ചു.
പെട്ടെന്ന് ചൂടാവുന്നയാളാണെന്നൊക്കെ കേട്ടിരുന്നുവെങ്കിലും ശരിക്കുള്ള കളിക്കമ്പക്കാരുടെ മുന്നിൽ എല്ലാം മറന്നു. പന്ത് ഹെഡ് ചെയ്ത് കുട്ടികൾക്ക് ഹരം പകർന്ന് വീണ്ടും കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്. ഇന്ന് ആ കുട്ടികൾക്ക് 20 വയസ്സെങ്കിലും കാണും. കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു അത്. മറഡോണയുടെ പരിഭാഷകൻ മുഹമ്മദ് എന്ന ഇൗജിപ്തുകാരനാണ് സ്പാനിഷ് ഭാഷ അറബിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തിയത്. മുഹമ്മദുമായുള്ള സൗഹൃദത്തിലൂടെ പിന്നെയും പലതവണ മറഡോണയെ കണ്ടതും ഷാനവാസ് ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.