മുഹമ്മദ് ഷാഫി അയച്ച വിഡിയോയിൽനിന്നുള്ള ചിത്രം
താമരശ്ശേരി: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വിഡിയോ പുറത്ത്. പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി (38)യുടെ വിഡിയോയാണ് പുറത്തുവന്നത്. ഗൾഫിൽനിന്ന് 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാൻ ശ്രമിക്കണമെന്നുമാണ് ഷാഫി വിഡിയോയില്‍ പറയുന്നത്.
തട്ടിക്കൊണ്ടുപോയവരെ കുറിച്ചോ എവിടെയാണുള്ളതെന്നോ വിഡിയോയിൽ സൂചനയില്ല. ‘‘325 കിലോ സ്വര്‍ണം ഞാനും സഹോദരനും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. സ്വർണം ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകാൻ ഗുണ്ടകൾ ഉപയോഗിച്ചതെന്നു കരുതുന്ന കാർ
അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെയാകും. പിന്നെ, അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യങ്ങളൊന്നുമില്ല’’ എന്നാണ് വിഡിയോ ദൃശ്യത്തിൽ പറയുന്നത്.
അതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഗുണ്ടകൾ ഉപയോഗിച്ചതെന്നു കരുതുന്ന കാർ ബുധനാഴ്ച കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അത് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ താമരശ്ശേരിയിൽ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് കാസർകോട് ഹോസ്ദുർഗ് സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.