റോഷിദുല്‍ ഹഖ്
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനടുത്തുള്ള മുറിയിൽ വെച്ച് പെണ്‍കുട്ടിയെയും സുഹൃത്തിനെയും കത്തി കൊണ്ട് കുത്തിയ കേസിൽ അസം സ്വദേശി റോഷിദുല്‍ ഹക്കിനെ (28) ടൗണ്‍ പൊലീസ് പിടികൂടി. അസം സ്വദേശികളായ യുവതിയും സുഹൃത്തും താമസിക്കുന്ന മുറിയിൽ കയറി ആക്രമിച്ചു എന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ ബീച്ചിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ കൂട്ടു പ്രതികളില്‍ ഒരാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരാളെ കൂടി പിടികൂടാനുണ്ട്. ടൗണ്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ സുലൈമാന്‍, എസ്.സി.പി.ഒ ജിത്തു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.