പയ്യോളി ഇരിങ്ങലിൽ അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു 

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്

പയ്യോളി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33)യാണ് മരിച്ചത്.

അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ബിഷറുൽ അഫി (8), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി - വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം.

കണ്ണൂരിൽനിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വൺവേയായി താൽക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.

കാറിന്‍റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന തൻസിയെയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്.

Tags:    
News Summary - women died after car rammed into the back of a parked lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.