വി.​കെ.

അ​ബ്ദു​റ​ഹ് മാ​ൻ

വി.കെ. അബ്ദുറഹ്മാൻ, പയ്യോളി നഗരസഭ ചെയർമാൻ

പ​യ്യോ​ളി : യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം പ​യ്യോ​ളി ന​ഗ​ര​സ​ഭ​യു​ടെ അ​ടു​ത്ത ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്കു​ള്ള ചെ​യ​ർ​മാ​നാ​യി വി.​കെ. അ​ബ്ദു​റ​ഹ് മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​നെ മു​സ്‍ലിം ലീ​ഗ് നേ​താ​വും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ പി.​കെ.​കെ. ബാ​വ പ്ര​ഖ്യാ​പി​ച്ച​താ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ഹ​നീ​ഫ മാ​സ്റ്റ​റും അ​റി​യി​ച്ചു. ഇ​തോ​ടെ നി​ല​വി​ലെ ചെ​യ​ർ​മാ​ൻ കോ​ൺ​ഗ്ര​സി​ലെ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ് വെ​ള്ളി​യാ​ഴ്ച രാ​ജി​വെ​ക്കും.

ആ​ദ്യ​ത്തെ ര​ണ്ട​ര​വ​ർ​ഷം കോ​ൺ​ഗ്ര​സി​നും അ​വ​സാ​ന​ത്തെ ര​ണ്ട​ര വ​ർ​ഷം ലീ​ഗി​നും ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ൽ​കാ​മെ​ന്ന മു​ന്ന​ണി ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി.​കെ. അ​ബ്ദു​റ​ഹ് മാ​നെ പു​തി​യ ചെ​യ​ർ​മാ​നാ​യി നി​ശ്ച​യി​ച്ച​ത്. 24ാം ഡി​വി​ഷ​നാ​യ പ​യ്യോ​ളി വെ​സ്റ്റി​ൽ നി​ന്നാ​ണ് വി.​കെ. അ​ബ്ദു​റ​ഹ് മാ​ൻ ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - VK Abdurahman-Chairman-Payyoli Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.