വയലിലെ ചളിയിൽ താഴ്​ന്ന പശുവിനെ അഗ്​നിശമനസേന രക്ഷിച്ചു

പ​യ്യോ​ളി: വ​യ​ലി​ലെ ച​ളി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ താ​ഴ്ന്നു​പോ​യ പ​ശു​വി​ന് അ​ഗ്​​നി​ശ​മ​ന​സേ​ന ര​ക്ഷ​ക​രാ​യി. പു​റ​ക്കാ​ട് മാ​ളാ​ന്തോ​ട് കു​നി ഗൗ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് വീ​ടി​നു സ​മീ​പ​ത്തെ വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ ച​ളി​യി​ൽ അ​ക​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ര​ക്ഷി​ക്കാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യ​തോ​ടെ അ​ഗ്​​നി ര​ക്ഷ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്ന് അ​ഗ്​​നി​ശ​മ​ന​സേ​ന​യെ​ത്തി പ​ശു​വി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ. പ്ര​മോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - The cow was rescued by fireforce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.