കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് പോസ്റ്റാഫീസിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. വടകര മേപ്പയിൽ അൽ ഷബയിൽ ഷംസുദ്ദീൻ (60), മകൾ ഷബാന (34) എന്നിവർക്കാണ് പരിക്കേറ്റത്.

ഷംസുദ്ദീനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ ഷബാനക്ക് നിസ്സാര പരിക്കാണുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ അയനിക്കാട് പോസ്റ്റാഫീസ് ബസ് സ്റ്റോപ്പിന് മുമ്പിലാണ് അപകടം നടന്നത്.

മലപ്പുറത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

Tags:    
News Summary - Scooter passengers injured in car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.