Posted On
date_range Updated On
date_range രണ്ട് മാസം മുമ്പ് ടാർ ചെയ്ത ദേശീയപാതയിൽ വീണ്ടും കുഴി
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിന് സമീപം അപകടകരമായ നിലയിൽ വീണ്ടും കുഴി രൂപപ്പെട്ടു. മാസങ്ങളായി കുഴിയടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മേയ് 21നാണ് കാനത്തിൽ ജമീല എം.എൽ.എയും സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ജൂൺ എട്ടിനാണ് കുഴികളടച്ചത്.
ടാറിട്ട് അടച്ച അതേ സ്ഥലത്ത് തന്നെയാണ് കൃത്യം രണ്ട് മാസം തികയുമ്പോഴേക്കും വീണ്ടും കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ അറിയാതെ കുഴിയിൽ അകപ്പെടുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. സമീപത്തെ തണൽ മരങ്ങളിലൂടെ മഴവെള്ളം റോഡിലേക്ക് പതിക്കുന്നത് വഴിയാണ് കുഴികൾ രൂപപ്പെടുന്നതെന്ന് കരുതുന്നു. അശാസ്ത്രീയമായ കുഴിയടക്കലിനെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.