അ​യ​നി​ക്കാ​ട് റി​ക്രി​യേ​ഷ​ൻ സെ​ന്റ​ർ ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ്

വാ​യ​ന​ശാ​ല​യു​ടെ പ​ഴ​യ കെ​ട്ടി​ടം (ഫ​യ​ൽ ചി​ത്രം)

പൊളിച്ചുനീക്കിയ വായനശാലക്ക് പുതിയ കെട്ടിടം സ്ഥാപിക്കാൻ അദാലത്തിലൂടെ അനുമതി

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ വാ​യ​ന​ശാ​ല​ക്ക് പു​തി​യ കെ​ട്ടി​ടം സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന അ​യ​നി​ക്കാ​ട് റി​ക്രി​യേ​ഷ​ൻ സെ​ന്റ​ർ ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ് വാ​യ​ന​ശാ​ല​ക്കാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചു​ന​ൽ​കാ​ൻ അ​നു​മ​തി​യാ​യ​ത്. 

കൊ​യി​ലാ​ണ്ടി ടൗ​ൺ​ഹാ​ളി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ അ​ദാ​ല​ത്തി​ലൂ​ടെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കെ​ട്ടി​ടം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യോ​ളി ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​ക്കും അ​ദാ​ല​ത്തി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി.

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, എം.​എ​ൽ.​എ​മാ​രാ​യ കാ​ന​ത്തി​ൽ ജ​മീ​ല, കെ.​എം. സ​ച്ചി​ൻ​ദേ​വ്, ക​ല​ക്ട​ർ എ. ​ഗീ​ത, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ​യാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ തീ​രു​മാ​ന​മാ​യ​ത്.

കെ​ട്ടി​ടം ന​ഷ്ട​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തെ താ​ൽ​കാ​ലി​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി റ​ഷീ​ദ് പാ​ലേ​രി, മു​ൻ സെ​ക്ര​ട്ട​റി പ്ര​മോ​ദ്കു​മാ​ർ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൻ മേ​ലാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പാ​യ​ത്.

Tags:    
News Summary - Permission to erect a new building for the demolished library through Adalat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.