സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു
പയ്യോളി(കോഴിക്കോട്): മുറിവേറ്റ കവി ഹൃദയങ്ങളിലാണ് കവിത പൂക്കുന്നതെന്ന് മുരുകൻ കാട്ടാക്കട. സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മ 'ഒരു വട്ടം കൂടി' സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ അഡ്വ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി. സുധീര മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ചങ്ങാടത്ത്, സുരേഷ് ബാബു എടക്കുടി എന്നിവർ സംസാരിച്ചു. എം.ടി. നിജീഷ് സ്വാഗവും ,ഷൈനി നന്ദിയും പറഞ്ഞു.
1968 മുതലുള്ള വിവിധ ക്ലാസുകളുടെ മഹാ സംഗമത്തിൽ ക്ലാസ് പുനരാവിഷ്കാരം, അസംബ്ലി, സമരാവിഷ്കാരം, ഗുരുവന്ദനം, കുട്ടികളെ ആദരിക്കൽ , ഗാനമേള തുടങ്ങി വ്യത്യസ്ത പരിപാടികൾക്ക് ശ്രീനിവാസൻ, രോഷ്ന, രാജേഷ് ഗുരുവായൂർ, നാസർ ഇല്ലത്ത് കുനി, എം.വി. ബാബു രാമചന്ദ്രൻ, രൂപേഷ് തിക്കോടി, അഡ്വ. ശശി ഒതയോത്ത്, CP പ്രകാശൻ, വത്സൻ, ഷൈനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.