Posted On
date_range Updated On
date_range റവന്യൂ ജില്ലാ പ്രാദേശിക ചരിത്ര രചനയിൽ നിഹാരക്ക് മികച്ച നേട്ടം
പയ്യോളി : ' ശാസ്ത്രരംഗം 2021 ' ൻ്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന പ്രാദേശിക ചരിത്രരചന മത്സരത്തിൽ ഇരിങ്ങൽ സ്വദേശിയായ എ.കെ. നിഹാരക്ക് മികച്ച നേട്ടം.
കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ പടം മനോഹരമായി ആലേഖനം ചെയ്ത് കൊണ്ട് ' കോട്ടവാതിൽക്കൽ' എന്ന തലക്കെട്ടിൽ വരച്ച രചനക്കാണ് നിഹാര നേട്ടം കൊയ്തത്. മത്സരത്തിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം തരം വിദ്യാർഥിനിയാണ്.
ഇരിങ്ങൽ കക്കറവയലിൽ ' വിപഞ്ചിക ' യിൽ വിശ്വനാഥൻ്റെയും സുനീതയുടെയും മകളാണ് നിഹാര. മികച്ച നേട്ടം കൈവരിച്ച നിഹാരയെ അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.