പയ്യോളി ഭജനമഠം യു.പി സ്കൂളിനുസമീപം കണ്ടെത്തിയ വടിവാൾ പൊലീസ്
പരിശോധിക്കുന്നു
Posted On
date_range Updated On
date_range പയ്യോളിയിൽ വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
പയ്യോളി: നഗരസഭയിലെ തീരദേശ മേഖലയായ ഭജനമഠം യു.പി സ്കൂളിനുസമീപം വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂളിന്റെ തെക്കുഭാഗത്തുള്ള ചുറ്റുമതിനോട് ചേർന്ന പൊതുവഴി വൃത്തിയാക്കുമ്പോഴാണ് പഴകിയ തുരുമ്പിച്ച വാൾ കണ്ടെത്തിയത്. 72 സെന്റിമീറ്റർ നീളമുള്ള വാളിന് നാല് സെന്റിമീറ്റർ വീതിയുണ്ട്. പയ്യോളി എസ്.ഐ കെ.ടി. രാജേഷ്, എ.എസ്.ഐ എം.എ. കിഷോർ കുമാർ എന്നിവർ സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.