ഇരിങ്ങൽ സർഗാലയ; അ​ന്താ​രാ​ഷ്ട്ര ക​ലാ ക​ര​കൗ​ശ​ല മേ​ള സ​മാ​പി​ച്ചു

പ​യ്യോ​ളി: 18 ദി​വ​സ​മാ​യി ഇ​രി​ങ്ങ​ൽ സ​ർ​ഗാ​ല​യ​യി​ൽ ന​ട​ന്ന പ​തി​നൊ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര ക​ലാ ക​ര​കൗ​ശ​ല മേ​ള​ക്ക് പ്രൗ​ഢ​ഗം​ഭീ​ര സ​മാ​പ​നം. ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി കെ. ​സേ​തു​രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി. പ​യ്യോ​ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കെ. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള ശി​ല്പ​ഗു​രു പു​ര​സ്കാ​ര​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും സി.​ഇ.​ഒ പി.​പി. ഭാ​സ്ക​ര​ൻ വി​ത​ര​ണം ചെ​യ്തു. മേ​ള​യു​ടെ മി​ക​ച്ച ക​വ​റേ​ജി​നു​ള്ള മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ സി.​എം. മ​നോ​ജ് ന​മ്പ്യാ​ർ, ടി. ​ഖാ​ലി​ദ് , ദീ​പ​ക് ധ​ർ​മ​ടം, യു.​പി. ജ​ലീ​ൽ, സു​ശാ​ന്ത് വ​ട​ക​ര എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. 

കോ​ഴി​ക്കോ​ട്  വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്ട​ർ ശേ​ഷാ​ദ്രി​വാ​സം സു​രേ​ഷ്, 122 ഇ​ൻ​ഫ​ൻ​ട്രി  ബ​റ്റാ​ലി​യ​ൻ ടി.​എ മ​ദ്രാ​സ് യൂ​നി​റ്റ് കോ​ഴി​ക്കോ​ട് കേ​ണ​ൽ ഡി. ​ന​വീ​ൻ ബെ​ൻ​ജി​ത്ത്, കാ​ലി​ക്ക​റ്റ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്റ് വി​നീ​ഷ് വി​ദ്യാ​ധ​ര​ൻ, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​ബി. ഷാ​ജി, എ​ൻ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, സ​ബീ​ഷ് കു​ന്ന​ങ്ങോ​ത്ത്, അ​ഡ്വ. എ​സ്. സു​നി​ൽ മോ​ഹ​ന​ൻ, സി.​പി. സ​ദ​ഖ​ത്തു​ല്ല, എ. ​കെ. ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ർ​ഗാ​ല​യ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​കെ. രാ​ജേ​ഷ് സ്വാ​ഗ​ത​വും ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ​ർ എം.​ടി. സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു .

Tags:    
News Summary - Iringal Sargalaya; International Arts and Crafts Fair concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.