Posted On
date_range Updated On
date_range ചരിത്രമതിലൊരുക്കി ലോകകപ്പിനെ വരവേറ്റ് കിഴൂർ എ.യു.പി സ്കൂൾ
പയ്യോളി: ചരിത്ര മതിലൊരുക്കി ഖത്തർ ലോകകപ്പിനെ വരവേറ്റ് കിഴൂർ എ.യു.പി സ്കൂൾ. 'ഗ്രേറ്റ് വാൾ ഓഫ് ഫുട്ബാൾ' എന്ന് പേരിട്ടിരിക്കുന്ന മതിലിൽ ആദ്യ ലോകകപ്പ് മുതൽ കഴിഞ്ഞ ലോകകപ്പ് വരെയുള്ള ചരിത്ര വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫുട്ബാളിന്റെ ചരിത്രം, ഫുട്ബാളുമായി ബന്ധപ്പെട്ട കഥകളിലെ വരികൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഗ്രേറ്റ് വാൾ ഓഫ് ഫുട്ബാളിൽ നിറഞ്ഞു നിൽക്കുന്നു. നാട്ടുകാരനും കലാകാരനുമായ ദിലീപ് കിഴൂരും അധ്യാപകരും, വിദ്യാർഥികളും ചേർന്നാണ് ഗ്രേറ്റ് വാൾ ഓഫ് ഫുട്ബാൾ ഒരുക്കിയത്. സ്കൂൾ കായിക ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.