മൂടാടി ചിങ്ങപുരത്ത് കഞ്ചാവ് വേട്ട ; മൂന്ന് യുവാക്കൾ റിമാൻഡിൽ

പയ്യോളി : മൂടാടി ചിങ്ങപുരത്ത് ബൈക്കിൽ കടത്തുകയായിരുന്ന ഒമ്പത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ചിങ്ങപുരം ഉണ്ണിയത്തു കണ്ടി ഷാമിൽ മുഹമ്മദ് (28) , ചിങ്ങപുരം ചെറുവോട്ട് മുജീബ് (21) , തിക്കോടി ആമ്പിച്ചിക്കാട്ടിൽ ഷബീർ (24) എന്നിവരാണ് എക്സൈസ് പിടിയിലായത്.

മൂന്ന് ബാഗുകളിലായാണ് പ്രതികൾ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പ്രതികളിലൊരാൾക്ക്​ ആന്ധ്രയിലെ വിജയവാഡയിൽ ഹോട്ടൽ കച്ചവടം നടത്തവെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് കഞ്ചാവ് കടത്താൻ സഹായകരമായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു . പ്രതികളെ കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡിലയച്ചു .

രഹസ്യവിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് സി.ഐ. ശരത് ബാബുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് ഇൻ്റെലിജൻസും ചേർന്നാണ് പരിശോധന നടത്തിയത്. ഇൻ്റെലിജൻസ് ഇൻസ്പക്ടർ പ്രജിത്ത് , ഓഫീസർമാരായ ടി.ഷിജുമോൻ , കെ.കെ. ബാബുരാജ് , എൻ.ബാബുരാജ് , എൻ.അജയകുമാർ , വി.പ്രജിത്ത് , ചന്ദ്രൻ , സി.കെ. ശ്രീജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.