കലാലയ പരിചയത്തിൽ ഒരു 'കൈ'നോക്കാൻ അദൃശ്യ

പയ്യോളി: കലാലയ രാഷ്​ട്രീയത്തിലെ അനുഭവസമ്പത്തുമായാണ്​ ഒ.വി. അദൃശ്യയെന്ന ബിരുദ വിദ്യാർഥിനി അടർക്കളത്തിലിറങ്ങുന്നത്​. പയ്യോളി നഗരസഭയിലെ നാലാം ഡിവിഷനായ മൂരാട് സൗത്തിലാണ്​ യു.ഡി.എഫ് സ്ഥാനാർഥിയായി മുല്ലക്കുളത്തിൽ രാജീവ​െൻറ മകളായ അദൃശ്യയുടെ അരങ്ങേറ്റം.

മലബാർ ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ അദ്യശ്യക്ക് എൽഎൽ.ബിക്ക് ചേർന്ന് അഭിഭാഷകയാവാനാണ് ആഗ്രഹം. കെ.എസ്.യു ജില്ല കമ്മിറ്റി അംഗവും പ്രിയദർശിനി ഭാരവാഹിയും കൂടിയായ അദൃശ്യ രണ്ടുതവണ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

എൽ.ഡി.എഫി​െൻറ ഉരുക്കുകോട്ടയിൽ ജയിച്ചു കയറാനാവുമെന്ന ഉറച്ചവിശ്വാസത്തിലാണ് അദൃശ്യയും അവരുടെ മുന്നണിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.